രചന: ഷാജി പൊന്നമ്പുള്ളി
സി.പി സുരാസു- പ്രധാന കഥാപാത്രം- മുഷിഞ്ഞ വസ്ത്രം
ലഹരി- കഥാപാത്രം- കോട്ടും തലയില്‍ തൊപ്പിയും
പച്ചക്കുതിര- 5 കുട്ടികള്‍- പച്ച വസ്ത്രം, കൈയില്ചിറക്
അച്ഛന്, അമ്മ
3 പൊലിസുകാര്‍
സ്റ്റേജില്‍ ഒരു സ്റ്റൂള്
ചുറ്റുപാടും നോക്കി മുതിര്‍ന്ന കുട്ടി വരുന്നു.
അവന് ഒരുകാല് കയറ്റി സ്റ്റൂളില്‍ ഇരിക്കുന്നു. കൈയിലെ മൊബൈലില്‍ നോക്കുന്നു ( മൊബൈല്‍ കവര്‍)
നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക.
എന്താണ്, സദസ്യരെ നോക്കി അവന് പറയുന്നു. നിങ്ങളുടെ പേര് , നിങ്ങളുടെ പേരോ
( കൈ, തുടയില്‍ അടിക്കുന്നു) ഒ, ഒ നിങ്ങളുടെ പേര്, അതായത് എന്റെ പേര്
സി.പി സുരാസു.. സി.പി സുരാസു
( സദസിനെ നോക്കി പറയുന്നു)
സ്ഥലത്തിന്റെ പേര് എഴുതുക
( ആലോചിക്കുന്നു)- ആ
എടത്തിരുത്തി
പിന്‍കോഡ് ( ആലോചിച്ച് തല ചൊറിയുന്നു), പിന്‍കോഡ്
680703
കാത്തിരിപ്പ്, ഈ കാത്തിരിപ്പ് ആ ഒ.ടി.പി വന്നില്ലല്ലോ
ഈ കാത്തിരിപ്പിന്റെ നേരത്തല്ലെ, ലഹരി ഉപയോഗിക്കാന്‍ തോന്നുന്നത്, അവന് ചുറ്റുപാടും നോക്കി പറയുന്നു. പെട്ടെന്ന് പ്രത്യേക താളത്തിന്റെ അകമ്പടിയോടെ കോട്ടും തൊപ്പിയും ധരിച്ച കുട്ടി സ്റ്റേജിലേക്ക് കടന്നുവരുന്നു, അവന്റെ കൈയില്‍ ഒരു സിറിഞ്ചുണ്ട്, അവന് സുരാസുവിനെ കെട്ടിപിടിക്കുന്നു, മോനെ സുരാസു, നിനക്ക് ലഹരി വേണ്ടെ, സുരാസു , മുടിയാകെ കോന്തി, അവനോടു കെഞ്ചുന്നു, വേണം എനിക്ക് ലഹരി, എന്നാല്‍ കാശെട് മോനെ സുരാസു, കാശില്ലെങ്കില്‍ ലഹരിയില്ല, കാശില്ലെങ്കില്‍ നിനക്ക് വിലയുമില്ല, കുട്ടി നൃത്തം ചെയ്യുന്നതുപോലെ കാണിക്കുന്നു, സുരാസു പോക്കറ്റില്‍നിന്ന് കൈ പുറത്തേക്ക് എടുക്കുമ്പോഴും ലഹരി അത് പിടിച്ചു വാങ്ങി, എണ്ണി നോക്കി, സിറിഞ്ച് സുരാസുവിന്റെ കൈയിലേക്ക് അമര്‍ത്തുന്നു. ആആആ സുരാസു ലഹരി ഏറ്റുവാങ്ങിയ പോലെ ഇരിക്കുന്നു. പെട്ടെന്ന് ലഹരി മറയുന്നു.
ആ വന്നല്ലോ, ഒ.ടി.പി സൂക്ഷ്മതയോടെ ഫോണിലേക്ക് സുരാസു നോക്കുന്നു. അപ്പോള്‍ 4 കുട്ടികള്‍ 4 കളറുള്ള നമ്പറുകളുമായി സ്റ്റേജിലേക്കെത്തുന്നു- നമ്പറുകള്‍ അവിടെ നില്ക്കുന്നില്ല, അവര്‍ സ്ഥലം മാറി കൊണ്ടേയിരിക്കുന്നു. സുരാസു മുടിയെല്ലാം പിടിച്ചുവലിക്കുന്നു- നില്ക്കവിടെ- നമ്പറുകള്‍ അവിടെ നില്ക്കുന്നു. മൊബൈലിലേക്ക് സൂക്ഷ്മതയോടെ അത് പകര്‍ത്തുന്നു.
ടാസ്ക് എന്താണ്- കഴുത്തില്‍ കയറിട്ട്, 5 നിമിഷം നില്ക്കുക.
സുരാസു കണ്ണുകള്‍ വിടര്‍ത്തി സദസിനെ നോക്കുന്നു- കഴുത്തില്‍.. കഴുത്തില്‍ കയറിട്ട്, ഹൊ എനിക്ക്.. പറ്റില്ല, ഞാന്‍ ടാസ്കില് പരാജയപ്പെടും, അവന് തല കുമ്പിട്ട് ഉലാത്തുന്നു, അല്ല, 5 മിനിറ്റല്ല, 5 സെക്കന്ഡല്ലെ, എനിക്ക് പറ്റും, അവന് ചുറ്റുപാടും നോക്കി, കയറ് തപ്പിയെടുക്കുന്നു. സ്റ്റൂളില്‍ കയറി, കഴുത്തില്‍ കയറിട്ടു മുറുക്കുന്നതു പോലെ കാണിക്കുന്നു, പെട്ടെന്നു തന്നെ താഴേക്കു വീഴുന്നു. വീണ വീഴ്ചയില്‍ വേദനയെടുത്തതുപോലെ അവന് അലറുന്നു. ഓ ഈ തന്തയ്ക്ക് നല്ലൊരു കയറ് പോലും വാങ്ങിവയ്ക്കാന്‍ പറ്റിയില്ല, കഴുത്തിലിട്ടേയുള്ളൂ, അതങ്ട് പൊട്ടിയിരിക്കുന്നു. അടുത്ത ടാസ്ക് എന്താണെന്നു നോക്കാം,
നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
സി.പി സുരാസു
സ്ഥലത്തിന്റെ പേര്
എടത്തിരുത്തി
പിന്‍കോഡ് 680703
ഇനി ഒ.ടി.പിക്ക് വേണ്ടി കാത്തിരിപ്പ്, ഈ നശിച്ച കാത്തിരിപ്പ്,
സദസ്യരെ നോക്കുന്നു- ഈ കാത്തിരിപ്പ് നേരത്തല്ലെ, ലഹരി, ആ ലഹരി
പ്രത്യേക താളത്തോടെ കോട്ടും തൊപ്പിയുമിട്ട കുട്ടി, സിറിഞ്ചുമായി സ്റ്റേജിലേക്ക് വരുന്നു
സുരാസുവിനെ കെട്ടിപിടിച്ച് വട്ടം കറങ്ങുന്നു, നിനക്ക് ലഹരി വേണ്ടേ, സുരാസു, സുരാസു ലഹരിയെ ഉറ്റുനോക്കുന്നു, എന്നിട്ട് കൈനീട്ടുന്നു, ലഹരി വട്ടം കറങ്ങുന്നു, അതിന് പണം വേണം, നിന്റെ കൈയില്‍ പണമുണ്ടോ, എന്റെ കൈയില്‍ ലഹരിയുണ്ട്, വീണ്ടും പ്രത്യേക താളത്തോടെ വട്ടം കറങ്ങുന്നു, സുരാസു പാന്റിന്റെ പോക്കറ്റില്‍നിന്ന് പണം എടുക്കും മുമ്പേ ലഹരി അതിനെ കൈക്കലാക്കുന്നു. മോനെ സുരാസു, ലഹരി തന്റെ കൈയിലെ സിറിഞ്ചെടുത്ത് സുരാസുവിന്റെ കൈകളിലേക്ക് അമര്‍ത്തുന്നു- ആആആ, സുരാസു സ്റ്റൂളില്‍ പിടിച്ച് താഴെ ഇരിക്കുന്നു.
പെട്ടെന്ന്, ചാടി എഴുന്നേല്ക്കുന്നു, എന്തായി , ഒ.ടി.പി വന്നല്ലോ
നാല് കുട്ടികള്‍ നമ്പറുകളുമായി മാറി മറിഞ്ഞ് നില്ക്കുന്നു, സുരാസുവിന് ദേഷ്യം വരുന്നു. നില്ക്കവിടെ, കുട്ടികള്‍ നില്ക്കുന്നു. സുരാസു സൂക്ഷ്മതയോടെ ഒ.ടി.പി നമ്പര്‍ പകര്‍ത്തുന്നു.
ടാസ്ക് , ടാസ്ക് സുരാസു തലയില്‍ കൈ അമര്‍ത്തി, ഒരുകാലില് പൊന്തി നിന്നു ടാസ്ക് എന്താണ്, പച്ചക്കുതിരയെ പിടിച്ച് അതിന്റെ സ്രവം സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുക. പച്ചക്കുതിരയോ, സമ്മാനം, കൈ നിറയെ പണവും രണ്ട് സ്വര്‍ണനാണയവും, അതു കൊള്ളാല്ലോ, പണമുണ്ടെങ്കില്‍ നിറയെ ലഹരി വാങ്ങിക്കാം.
പ്രത്യേക താളത്തോടെ കോട്ടും തൊപ്പിയുമിട്ട കുട്ടി സ്റ്റേജിലേക്ക് വരുന്നു, മോനെ സുരാസു എന്നെ വിളിച്ചോ. സുരാസു, ഇല്ലയെന്ന ഭാവത്തോടെ അവനെ നോക്കുന്നു, എന്നാല്‍ ഞാന്‍ പോകട്ടെയെന്നു പറഞ്ഞ് അവന് തിരിഞ്ഞപ്പോള്‍, അവന്റെ കാലില്‍ വന്നുവീഴുന്നു. അയ്യോ, പോകാതെ , നീയില്ലാതെ എനിക്ക് പറ്റില്ല, സുരാസു തല താഴത്തേക്ക് മുട്ടിക്കുന്നു. അങ്ങനെ വാ സുരാസു, പണമെട് മോനെ സുരാസു, സുരാസുവിന്റെ പോക്കറ്റില്‍നിന്ന് പൈസ എടുക്കുന്നതാമസം തന്നെ അവന് അത് കൈക്കലാക്കുന്നു. സിറിഞ്ച് എടുത്ത് സുരാസുവിന്റെ കൈകളില്‍ മുട്ടിക്കുന്നു. ആആആ. സുരാസു ഉന്മത്തനായി ഇരിക്കുന്നു. ലഹരി പ്രത്യേക താളത്തോടെപിന്തിരിഞ്ഞു പോകുന്നു.
സ്റ്റേജില്‍ 5 കുട്ടികള്‍ വരുന്നു
പച്ചനിറത്തിലുള്ള വസ്ത്രവും ചിറകുമായി 5 പേര്,
വളരെ വൃത്തിയുള്ളതായി നാടും നഗരവും മാലിന്യം വലിച്ചെറിയുന്നത് നന്നേ കുറഞ്ഞു. പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ബോട്ടില്‍ ബൂത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആഹാരത്തിനായി എന്തു ചെയ്യും.
പച്ചക്കുതിര 1- എന്തോ ദുര്‍ഗന്ധം വരുന്നുണ്ടല്ലോ
പച്ചക്കുതിര 2- ആ സുരാസുവിന്റെ വീട്ടില്‍നിന്നാണെന്നു തോന്നുന്നു
പച്ചക്കുതിര 3- എന്നാല്‍ നമുക്ക് പോയി നോക്കാം.
പച്ചക്കുതിര 1- എനിക്ക് കിട്ടിയത് 6 ദിവസം പഴക്കമുള്ള ബിരിയാണി
പച്ചക്കുതിര 2- എനിക്ക് കിട്ടിയത് 5 ദിവസം പഴക്കമുള്ള അല്‍ഫാം
പച്ചക്കുതിര 3- എനിക്ക് കിട്ടിയത് 4 ദിവസം പഴക്കമുള്ള ചിക്കന്‍ 65
പച്ചക്കുതരി 4- എനിക്ക് കിട്ടിയത് 3 ദിവസം പഴക്കമുള്ള ജംബോ ചിക്കന്‍ ബര്‍ഗര്‍
പച്ചക്കുതിര 5- എനിക്ക് കിട്ടിയത് 2 ദിവസം പഴക്കമുള്ള ചീസ് കേക്ക്
വയറ് നിറഞ്ഞു, നമുക്ക് വിശ്രമിച്ചാലോ, പച്ചക്കുതിരകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
ലെന്‍സും പിടിച്ച് സുരാസു വരുന്നു. സദസിന്റെ അടുത്തേക്ക് ഇവിടെ പച്ചക്കുതിരയുണ്ടോ, ആ കിട്ടി.
ഒരു പച്ചക്കുതിരയെ പിടിക്കുന്നു- എന്നിട്ട് സിറിഞ്ചെടുത്ത് കുത്തുന്നു, ആആആ. പച്ചക്കുതിര തളര്‍ന്നു വീഴുന്നു. സിറിഞ്ച് പിന്നീട് സ്വന്തം കൈകളിലേക്ക് നീട്ടുന്നു. ടാസ്ക് വിജയിച്ചു. വിജയാഹ്ലാദം കാണിച്ച് സുരാസു പൊട്ടിച്ചിരിക്കുന്നു, ഒരു പച്ചക്കുതിരയെ പിടിച്ച് അതിന്റെ സ്രവം എന്റെ ശരീരത്തിലേക്ക് കയറ്റിയപ്പോള്‍ സമ്മാനമായി കിട്ടിയത് രണ്ട് സ്വര്‍ണനാണയവും കൈനിറയെ പണവും അപ്പോള്‍ ബാക്കിയുള്ളവയെയും കൂടി പിടികൂടി സ്രവം കുത്തിവയ്ക്കാം. സുരാസു കുപ്പിയും ലെന്‍സുമായി പച്ചക്കുതിരകളുടെ പിന്നാലെ പോകുന്നു. ബാക്കി വന്ന 4 പച്ചക്കുതിരകളുടെയും സ്രവം എടുത്ത് സ്വയം കുത്തിവയ്ക്കുന്നു. തളര്‍ന്നുവീണ പച്ചക്കുതിര എഴുന്നേറ്റുനില്ക്കുന്നു. എന്തിനാണ് ഞങ്ങളെ നീ കൊല്ലാക്കൊല ചെയ്യുന്നത്, ലഹരിക്കടിമയായി എന്താണ് ചെയ്യുന്നതെന്ന് നീ ആലോചിക്കുന്നുണ്ടോ, അല്ലെങ്കില്‍ തന്നെ ഞങ്ങള്‍ വന്നാല്‍ പണം വരുമെന്നല്ലേ നിങ്ങള്‍ പറയാറുള്ളത്. നിങ്ങളെ ഉപദ്രവിച്ചിട്ട് എനിക്ക് കിട്ടുന്ന സ്വര്‍ഗം, ലഹരിയുടെ സ്വര്‍ഗം അതില്‍ ഞാന്‍ മതിമറന്ന് ആഹ്ലാദിക്കും.
പെട്ടെന്ന് വാതിലില്‍ മുട്ടുന്ന പോലത്തെ ശബ്ദം
മോനെ സുരാസു, ഭക്ഷണം വേണ്ടെടാ, അമ്മയാണ് വിളിക്കുന്നത്.
ഈ തള്ള, സുരാസു, സ്റ്റൂളില്‍ പിടിച്ചിരിക്കുന്നു.
മുറിക്ക് പുറത്ത് മാക്സിയിട്ട അമ്മ ഉലാത്തുന്നു, കസേരയില്‍ ചാരിയിരുന്ന് അച്ഛന് മൊബൈലില്‍ നോക്കുന്നു ( മുണ്ടും ഷര്‍ട്ടും വേഷം)
നീ ഇങ്ങനെ ടെന്‍ഷനാകാതെ അവന് നമുക്കു വേണ്ടി പണം കണ്ടെത്താന്‍ ഓരോ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യാ- നിങ്ങള്‍ക്ക് അങ്ങനെ പറയാം, കഴിഞ്ഞ 5 ദിവസമായി ഞാന്‍ കൊടുത്ത ഭക്ഷണം അവന് കഴിച്ചിട്ടില്ല. പഴകിയ ഭക്ഷണത്തിന്റെ ദുര്‍ഗന്ധം ഇവിടേക്കു വന്നു തുടങ്ങിയിരിക്കുന്നു. എന്റെ പേടി അവന് വല്ല ലഹരിക്കടിമയായോന്നാണ്.
അച്ഛന്: അതിന് ഞാന്‍, അവനെ പുറത്തൊന്നും വിടാറില്ലല്ലോ, കംപ്യൂട്ടറും ലാപ്ടോപ്പും പുതിയ പുതിയ ഫോണുകളും അവന് ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ ഞാന്‍ വാങ്ങിച്ചു കൊടുക്കാറുണ്ടല്ലോ.
അമ്മ- ഹൊ, നിങ്ങളാണ്.. അല്ല, എനിക്കും ഉത്തരവാദിത്വമുണ്ട്, അവനെ ചുറ്റുവട്ടത്തേക്ക് വിടാനോ, പരിസരവാസികളുമായി പരിചയപ്പെടുത്താനോ ഞാനും ശ്രമിച്ചില്ല, ചോദിക്കുന്നതെല്ലാം നിങ്ങള്‍ വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഞാനും തടഞ്ഞില്ല. ഇനിയെന്തു ചെയ്യും, അവള് നിരാശയോടെ ( താടിക്ക് കൈ കൊടുത്ത് ) നിലത്തിരിക്കുന്നു.
അച്ഛന്: വീണ്ടും മൊബൈലിലേക്ക് നോക്കിയിരിക്കുന്നു.
അമ്മ: മനുഷ്യാ, മൊബൈല്‍ പിടിച്ചുവാങ്ങി, ഇനിയെന്തു ചെയ്യുമെന്ന് പറ…
( അച്ഛന് അമ്പരന്നു നില്ക്കുന്നു): അതിന് മാത്രം എന്തായിവിടെ ഉണ്ടായെ
അമ്മ: യോദ്ധാവ്, യോദ്ധാവിലേക്ക് വിളിച്ചാലോ
അച്ഛന്: അയ്യൊ, നീ പൊലിസിലൊന്നും അറിയിക്കല്ലേ, പൊലിസെല്ലാം വന്നാല്‍ നാട്ടുകാരെല്ലാം അറിയില്ലേ.അവനെ ഞാന്‍ വിളിക്കാം.
അമ്മ: ഉം, ചെല്ല്, നിങ്ങള്‍ വിളിച്ചിട്ട് ഇതുവരെയും അവന് വാതില്‍ തുറന്നോ ഇല്ലില്ലോ, പിന്നെ നമ്മുടെ വീട്ടില്‍ നമ്മുടെ കുട്ടി ലഹരി ഉപയോഗിക്കുന്നത് പോലിസിനെയോ കൗണ്‍സിലര്‍മാരെയോ അല്ലെ അറിയിക്കേണ്ടത്, അതിനെന്താ, അതെല്ലാം മൂടിവച്ചാലുണ്ടല്ലോ.
അമ്മ- നമ്പറുകള്‍ ഡയല് ചെയ്യുന്നു. ( യോദ്ധാവിന്റെ നമ്പറുകളുമായി കുട്ടികളെത്തുന്നു)
ഹലോ—
3 പൊലിസുകാരെത്തുന്നു
അമ്മ- മകന്റെ മുറി ചൂണ്ടിക്കാണിക്കുന്നു.
3 പൊലിസുകാരും ബലപ്രയോഗത്തിലൂടെ വാതില്‍ തുറക്കുന്നു.
ഒരാള്‍ അകത്തേക്ക് കയറുന്നു
2 പേര് പുറത്ത് നില്ക്കുന്നു.
മകന്റെ ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ഫോണുകളും പരിശോധിക്കണം. ലഹരിക്കടിമപ്പെട്ടവരുടെ കൈയില്‍ ലഹരക്കടത്തുകാരുടെ നമ്പറുകളുണ്ടാകും, വേരോടെ പിഴുതെറിയണം ലഹരിയെ.
മകനെ താങ്ങിപിടിച്ച് പൊലിസുകാരനെത്തുമ്പോള് അമ്മയും അച്ഛനും കരഞ്ഞുകൊണ്ട് അവന്റെയരുകിലേക്ക് ഓടിയെത്തുന്നു.
സുരാസു, മോന, അവര്‍ കരഞ്ഞു
പോ തള്ളേ, തന്തേ, എനിക്ക് ലഹരിവേണം.
അല്ല, പൊലിസുകാരാ, ഞാന്‍ ലഹരി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കെന്താ, എന്റെ പണം, അല്ല എന്റെ കൈയില്‍ പണമില്ലെങ്കില്‍, ഈ തന്തയുടെ പണം, അല്ലെങ്കില്‍… പൊലിസുകാരന് അവന്റെ ചെവിടിനു പിടിക്കുന്നു. വാ, നമുക്ക് ജീവിതത്തെ ആസ്വാദിക്കേണ്ടെ, വാ…മൂന്നുപേരും സുരാസുവിനെ താങ്ങിപിടിച്ച് പോകുന്നു,
